കുഴിബോംബ്  പൊട്ടി  കമാന്‍ഡറടക്കം രണ്ടുപേര്‍ മരിച്ചു


ഭുവനേശ്വര്‍: മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ്  പൊട്ടിത്തെറിച്ച്  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.എസ്.എഫ് കമാന്‍ഡറും ജവാനുമടക്കം രണ്ടുപേര്‍ മരിച്ചു. കമാന്‍ഡര്‍ സുനില്‍കുമാര്‍ ബെഹ്റകോണ്‍സ്റ്റബ്ള്‍ എസ്.പി പാണ്‍ഡ, എന്നിവരാണ് മരിച്ചത്. ദന്‍ഡബാരി ഗ്രാമത്തില്‍നിന്ന് മാവോവാദികള്‍ക്കെതിരായ സൈനിക നടപടി കഴിഞ്ഞുവരുന്നതിനിടെ കൊരാപുട് ജില്ലയിലെ കാട്ടില്‍ വെള്ളിയാഴ്ച ഉച്ച ഒന്നിനാണ് സംഭവം. പത്ത് മോട്ടോര്‍ സൈക്കിളുകളിലായി 20 പേരാണ് 141 ബറ്റാലിയന്‍ സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.