നവീൻ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സംശയം; പ്രശാന്തന്റെ ഒപ്പിൽ വൈരുദ്ധ്യം

കണ്ണൂർ: മരിച്ച എ.ഡി.എം നവീൻ ബാബുവിനെതിരെ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമെന്ന് സംശയം. പരാതിയിലെ ഒപ്പിലും പേരിലും വൈരുദ്ധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.

ടി.വി. പ്രശാന്തൻ പെട്രോൾ പമ്പ് പാട്ടക്കരാറിൽ നൽകിയ ഒപ്പും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ നൽകിയ ഒപ്പും തമ്മിലാണ് വ്യത്യാസം. ഇത് മാത്രമല്ല, പെട്രോൾ പമ്പിനുള്ള കരാറിൽ പ്രശാന്ത് എന്നാണ് പേര് നൽകിയത്. എന്നാൽ, നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ ടി.വി എന്നാണുള്ളത്.

അതേസമയം, ക​ണ്ണൂ​ർ ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. നവീൻ ബാബുവിന് അവധി നല്‍കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിൽ എത്തിയെങ്കിലും കണ്ണൂർ കലക്ടർക്ക് നവീന്‍റെ വീട്ടിൽ കയറാൻ ബന്ധുക്കൾ അനുമതി നൽകിയിരുന്നില്ല.

ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ നവീൻ ബാബുവിനെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ മ​റു​ത്തു​പ​റ​യാ​തി​രു​ന്ന​ത് ക​ല​ക്ട​റെ കു​രു​ക്കി​ലാ​ക്കിയിട്ടുണ്ട്. ദി​വ്യ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ, ക​ല​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് ​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​തും ക​ല​ക്ട​​റെ വെ​ട്ടി​ലാ​ക്കിയിട്ടുണ്ട്.

Tags:    
News Summary - ADM Naveen babu death: Contradiction in Prashanth's signature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.