രാഷ്ട്രപതി നിലയത്തിലെ പൂന്തോപ്പില്‍ വന്‍ തിരക്ക്

സെക്കന്ദരാബാദ്: രാഷ്ട്രപതിക്ക് ന്യൂഡല്‍ഹിക്കു പുറമെ സെക്കന്ദരാബാദിലും ഒൗദ്യോഗിക വസതിയുണ്ട് എന്നറിയുന്നവര്‍ ചുരുങ്ങൂം. അറിഞ്ഞവരാകട്ടെ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കപ്പെട്ട ഒരാഴ്ച അവിടേക്ക് പ്രവഹിച്ചു. മുക്കാല്‍ ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ജനുവരി മൂന്നു മുതല്‍ പത്തുവരെ സെക്കന്ദരാബാദിലെ രാഷ്ട്രപതി നിലയത്തില്‍ പുഷ്പഭംഗി ആസ്വദിക്കാനത്തെിയത്.

35 ഏക്കറില്‍ പരന്നു കിടക്കുന്ന പൂന്തോപ്പില്‍ ബഹുവര്‍ണ പുഷ്പങ്ങള്‍ക്കു പുറമെ ഒൗഷധസസ്യങ്ങളും ഫല-തണല്‍ വൃക്ഷങ്ങളും സുഗന്ധം പൊഴിക്കുന്ന മരങ്ങളുമുണ്ട്. ഒമ്പതു ഗ്രഹങ്ങള്‍, പന്ത്രണ്ട് രാശി, 27 നക്ഷത്രങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന 48 ചെടികള്‍ ഉള്‍ക്കൊള്ളിച്ച ‘നക്ഷത്ര വാടിക’യാണ് ഏറ്റവുമധികം പേരെ ആകര്‍ഷിച്ചത്. 2007 മുതല്‍ നിശ്ചിത ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമുണ്ടെങ്കിലും ഇക്കുറിയാണ് ഏറ്റവുമധികം ആളുകളത്തെിയതെ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.