മുംബൈ: നരേന്ദ്രമോദി സർക്കാർ അഭിമാന പദ്ധതിയായ ‘സ്റ്റാർട്ട് അപ് ഇന്ത്യ’ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ വിമർശന ശരവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അതേസമയം അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് രാഹുൽ പറഞ്ഞു. മുംബൈയിെല എൻഎം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് സ്റ്റഡീസിൽ വിദ്യാർഥികളെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിെൻറ കാഴ്ചപ്പാടുകൾ കർക്കശമാണ്. എന്നാൽ സ്റ്റാർട്ട് അപ്പുൾക്ക് ആവശ്യം തുറന്ന സമീപനവും ആശയങ്ങളുടെ സ്വതന്ത്ര കൈമാറ്റവുമാണ്. ഇത് രണ്ടും ഒരുമിച്ചു പോകില്ലെന്ന് രാഹുൽ പറഞ്ഞു. അയവില്ലാത്തതും കർക്കശവുമായ ലോകമാണ് ആർഎസ്എസിെൻറ കാഴ്ചപ്പാടിലുള്ളത്. പക്ഷേ രാജ്യത്തിന് വേണ്ടത് അയവും തുറന്ന മനസുമാണ്. നിങ്ങൾ വെച്ചു പുലർത്തുന്നത് അസഹിഷ്ണുതയാണെങ്കിൽ സാമ്പത്തിക രംഗത്തും സ്റ്റാർട്ട് അപ് മേഖലയിലും ഇന്ത്യ പരാജയപ്പെടുമെന്നും രാഹുൽ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ സഹിഷ്ണുതയുടെ സംസ്‌ക്കാരത്തെ പടുത്തുയര്‍ത്തിയിട്ടുണ്ടെന്ന് നിരവധി ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ പറഞ്ഞു. കോൺഗ്രസും ബി.െജ.പിയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ അവർ ജനങ്ങളെ ഹിന്ദുക്കൾ മുസ്ലിംകൾ സ്ത്രീകൾ എന്നിങ്ങനെ വിഭജിക്കുന്നു. എന്നാൽ കോൺഗ്രസോ താനോ ജനങ്ങളെ വേർതിരിക്കാറില്ല. എല്ലാവരും എനിക്ക് ഇന്ത്യക്കാരാണ്. സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്ന് പറയുകയാണെങ്കിൽ അത് അവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ആളുകളെയോ സ്ഥാപനങ്ങളെയോ ലേബലുകൾ പതിച്ച് മാറ്റിനിർത്തരുതെന്നും രാഹുൽ വിദ്യാർഥികളോട് പറഞ്ഞു.
പാർലമെൻറ് തടസപ്പെടുത്തുകയെന്നത് കോൺഗ്രസ് നയമല്ല. അരുൺ ജെയ്റ്റ്ലി മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പാർലമെൻറ് തടസപ്പെടുത്തുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് മുേന്നാട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കുന്ന ദിവസം രാജ്യസഭയിൽ സാധന സേവന ബില്ലിനെ പിന്തുണക്കുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് തയാറായാൽ 15 മിനിട്ട് കൊണ്ട് ജി.എസ്.ടി പാസാക്കാമെന്ന് രാഹുൽ പറഞ്ഞു. നികുതി പരിധി സംബന്ധിച്ച കാര്യത്തിൽ ധാരണയാവാതെ ജി.എസ്.ടി അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കൃഷിക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെങ്കിലും ഈ മേഖലയെയും ഇവിടെ പണിയെടുക്കുന്നവരെയും കേന്ദ്രം പൂര്‍ണമായി വിസ്മരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ കൃഷിയില്‍നിന്ന് ഐടി, വിവരസാങ്കേതിവിദ്യ തുടങ്ങിയ മേഖലകളിലേക്ക് സമ്പത് വ്യവസ്ഥ മാറി തുടങ്ങിയിട്ടുണ്ട്.
ഇന്ത്യ - പാക് ബന്ധം സംബന്ധിച്ചും സർക്കാരിനെ രാഹുൽ വിമർശിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് യു.പി.എ സർക്കാർ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്താനോടുള്ള എൻ.ഡി.എ സർക്കാരിെൻറ സമീപനം അലംഭാവപൂർണമാണ്. പത്താൻകോട്ടിലെ ഭീകരാക്രമണം ഗുരുതരമായ സുരക്ഷാവിഴ്‌ചയുടെ ഫലമാണ്. മോദി സർക്കാരിെൻറ വിദേശനയം ദുർബലമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.