പത്താന്‍കോട്ട് അതിര്‍ത്തികളില്‍ കൂടുതല്‍ ലേസര്‍ സംവിധാനങ്ങള്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സുരക്ഷാവലയമില്ലാത്ത 40ലധികം അതിര്‍ത്തികളില്‍ ലേസര്‍ മതിലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ തീരുമാനം.

അതിര്‍ത്തി സുരക്ഷാസേന വികസിപ്പിച്ചെടുത്ത ലേസര്‍ സാങ്കേതികതയിലൂടെ പഞ്ചാബിന്‍െറ അതിര്‍ത്തികള്‍ സുരക്ഷിതമാക്കി പാക്ഭാഗത്തുനിന്നുള്ള ഭീകരരെ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

കഴിഞ്ഞവര്‍ഷം മുതലാണ് അതിര്‍ത്തി സുരക്ഷാസേന ജമ്മു-കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ലേസര്‍ സംവിധാനം ഉപയോഗിച്ചുതുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.