ഇന്‍ക്രഡിബ്ള്‍ ഇന്ത്യ; ആമിറിന് പകരം അമിതാഭും പ്രിയങ്കയും

ന്യൂഡല്‍ഹി: ആമിര്‍ഖാന് പകരം ഇന്‍ക്രഡിബ്ള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍മാരായി അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയെയും തെരഞ്ഞെടുത്തു. രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പത്തു വര്‍ഷത്തോളം കാമ്പയിന്‍െറ അംബാസഡറായിരുന്ന ആമിറിനെ മാറ്റിയത്.
ഇന്‍ക്രഡിബ്ള്‍ ഇന്ത്യയുടെ മുഖമാവാന്‍ സ്പോര്‍ട്സ് താരങ്ങളടക്കം നിരവധിപേരെ ടൂറിസം മന്ത്രാലയം ഷോര്‍ട് ലിസ്റ്റ് ചെയ്തിരുന്നു. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ‘അതിഥി ദേവോ ഭവ’ കാമ്പയിന് പെണ്‍മുഖം വേണമെന്നും മന്ത്രാലയം താല്‍പര്യപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് അസഹിഷ്ണുത വളരുന്നുണ്ടെന്നും രാജ്യം വിട്ടുപോവുന്നതിനെക്കുറിച്ചുവരെ ഭാര്യ കിരണ്‍ റാവു ആശങ്കപ്പെട്ടിരുന്നുവെന്നും ആമിര്‍ പറഞ്ഞിരുന്നു.  ഇതിനെ തുടര്‍ന്നാണ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് ആമിറിനെ മാറ്റിയത്.
ഇന്ത്യ എന്ന ബ്രാന്‍ഡിനെ വളര്‍ത്തുകയാണ് ആമിറിന്‍െറ ഉത്തരവാദിത്തമെന്നും ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തല്‍സ്ഥാനത്തുനിന്ന് നീക്കുന്നതെന്നും നടപടിയെ ന്യായീകരിച്ച് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ സെക്രട്ടറി അമിതാഭ് കാന്ത് വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.