ഫ്രഞ്ച് പ്രസിഡൻറി​െൻറ സന്ദർശനം: യുദ്ധവിമാന ഇറക്കുമതി മുഖ്യവിഷയമാകും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി എത്തുന്ന ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഓലൻഡിന് മുന്നിൽ റാഫേൽ യുദ്ധവിമാനങ്ങളുടെ ഇറക്കുമതി പ്രധാനവിഷയമാകും. ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അന്തിമരൂപം നൽകാൻ അണിയറയിൽ നീക്കം തകൃതിയാണ്.
വിലയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്നാണ് ഇടപാട് നീളുന്നത്.

20 ശതമാനം വിലക്കുറവാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇപ്പോൾ ഒരു വിമാനത്തിന് അനുബന്ധ പാക്കേജ് അടക്കം 800 കോടിയാണ് വില. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ സംയോജിപ്പിക്കുന്ന സുഖോയ് 30 യുദ്ധവിമാനങ്ങൾക്ക് ഇതിെൻറ പകുതിയേ വിലയുള്ളൂ. ഇതാണ് പ്രധാന തർക്കമായി ഉയർന്നിരിക്കുന്നത്. യുദ്ധവിമാന ഇറക്കുമതി കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഫ്രഞ്ച് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.