വൃത്തിഹീനമായി സോനാ പപ്പട് ഉണ്ടാക്കുന്നതിനെതിരെ വിമർശനവുമായി നെറ്റിസൺസ്; വിഡിയോ കാണാം

ന്യൂഡൽഹി: വൃത്തിഹീനമായ അന്തരീക്ഷത്തിൽ സോനാ പപ്പട് നിർമിക്കുന്ന വിഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ദീപാവലിക്കു വേണ്ടി ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന പലഹാരത്തി​ന്‍റെ  നിർമാണ വിഡിയോക്കെതിരെ വലിയ വിമർശനമാണ് ​സൈബർ ഇടങ്ങളിൽ ഉയരുന്നത്. ഒന്നിലേറെ പുരുഷന്മാർ സോനാ പപ്പട് തയ്യാറാക്കുന്നതാണ് ദൃശ്യങ്ങളിൽ.

പപ്പടിനുള്ള മാവി​ന്‍റെ വലിയ കൂന കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഒരാൾ അത് കോരിയെടുത്ത് ഒരു ഷീറ്റിൽ പരത്തുന്നതും കാണാം. തുടർന്ന് അതിൽ ചേർക്കാനുള്ള തിളക്കമുള്ള ഒരു വസ്തു ഭിത്തിയിൽ അടിക്കുന്നതും പിന്നീട് ഒരു കൂട്ടം പേർ സോനാ പപ്പട് വലിച്ചു നീട്ടുന്നതും ഒരു ​േപ്ലറ്റിനടിയിലിട്ട് അതിൽമേൽ ചെരുപ്പിട്ട കാലു കൊണ്ട് ചവിട്ടുകയും ചെയ്യുന്നു. ഇത് തയ്യാറാക്കുന്നത് വളരെ വൃത്തിഹീനമായ പ്രക്രിയയിലൂടെയാണെന്ന് കാഴ്ചക്കാർ വിമർശനമുന്നയിക്കുന്നു. 

‘ഈ ദൈവരാജ്യത്തിൽ ശുചിത്വം തികച്ചും നിയമവിരുദ്ധമാണ്’ ഒരു ഉപയോക്താവ് പറഞ്ഞു. ‘ഞാനിന്ന് ഒരു പെട്ടി മുഴുവൻ സോനാ പപ്പട് കഴിച്ചു. ഇനി അതെങ്ങനെ ഛർദ്ദിക്കും’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. ‘ഇന്ത്യ തെരുവ് ഭക്ഷണം നിരോധിക്കണം. ആളുകൾക്ക് ഉപജീവനമാർഗം കണ്ടെത്തേണ്ടതുണ്ട്. പക്ഷെ, ശുചിത്വം പാലിക്കുക എന്ന മാനദണ്ഡം വെക്കണം’ മറ്റൊരാൾ അഭിപ്രായപ്പെട്ടു. ‘ഇതുകൊണ്ടാണ് എനിക്ക് സോൻ പാപ്പി ഇഷ്ടപ്പെടാത്ത​തന്നാ’യിരുന്നു മറ്റൊരു കമന്‍റ്.

Full View

Tags:    
News Summary - Unhygienic Process Of Making Soan Papdi Goes Viral, Internet Reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.