സഹാറ ഗ്രൂപ്പിന്‍െറ സ്വത്ത് ലേലം ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ് അടക്കാനുള്ള ബാങ്ക് കടം തിരിച്ചുപിടിക്കാനായി കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന 10 ഭൂസ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനമായി. എച്ച്.ഡി.എഫ്.സി റിയല്‍റ്റി, എസ്.ബി.ഐ കാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവര്‍ക്ക് തിരിച്ചടക്കാനുള്ള തുകക്കായാണ് ഓണ്‍ലൈന്‍ വഴി ലേലം നടക്കുക. 1200 കോടി കരുതല്‍ വില നിശ്ചയിച്ചിട്ടുണ്ട്.ആന്ധ്രപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വസ്തുക്കളാണ് ലേലം ചെയ്യുന്നത്. 2400 കോടി വിലവരുന്ന 31 വസ്തുക്കള്‍ വില്‍ക്കാനാണ് എച്ച്.ഡി.എഫ്.സി റിയല്‍റ്റി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് (സെബി) മുമ്പാകെ ആവശ്യപ്പെട്ടത്. 4100 കോടി തിരിച്ചുപിടിക്കാന്‍ 30 വസ്തുക്കള്‍ ലേലം ചെയ്യാന്‍ എസ്.ബി.ഐ കാപിറ്റല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഞ്ചു വീതം വസ്തുക്കള്‍ ലേലം ചെയ്യാനേ സെബിയില്‍നിന്ന് അനുമതി കിട്ടിയുള്ളൂ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.