രാജ്യസഭ: വോട്ട് നഷ്ടമാവാതിരിക്കാന്‍ എയര്‍ ആംബുലന്‍സ് ഒരുക്കി കോണ്‍ഗ്രസ്

ഭോപാല്‍: രോഗക്കിടക്കയിലുള്ള എം.എല്‍.എമാര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കുന്നു.
ജൂണ്‍ 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് മധ്യപ്രദേശിലെ രണ്ട് എം.എല്‍.എമാര്‍ക്ക് വിമാന സൗകര്യമൊരുക്കുന്നത്. മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന സത്യദേവ് കതാറെക്കും ഇന്ദോറില്‍ ചികിത്സയില്‍ കഴിയുന്ന ഗോവര്‍ധന്‍ ഉപാധ്യായക്കുമാണ് സൗകര്യമൊരുക്കുന്നത്.

കോണ്‍ഗ്രസിന് നിയമസഭയില്‍ 57 എം.എല്‍.എമാരാണുള്ളത്. ഒരോ സ്ഥാനാര്‍ഥിക്കും ജയിക്കാന്‍ 58 വോട്ട് ആവശ്യവുമാണ്. ബി.എസ്.പിയുടെ നാല് വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ മായാവതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ ജയിലിലാണ്. ഇദ്ദേഹത്തിന് വോട്ടു ചെയ്യാന്‍ കോടതിയുടെ അനുമതിവേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.