ബി.ജെ.പിയുടെ ദലിത്​ സ്​നേഹം കാപട്യം;ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

മഥുര: ബി.ജെ.പിയുടെ ദലിത് സ്നേഹം തട്ടിപ്പും കാപട്യവുമാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ അടക്കമുള്ളവർ ദലിത്കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോയത് രാഷ്ട്രീയ നാടകം മാത്രമാണെന്നും സ്വരൂപാനന്ദസരസ്വതി കുറ്റപ്പെടുത്തി. ദലിതരോട് സ്നേഹമുള്ളവരാണെങ്കിൽ മുൻകൂട്ടി അറിയിച്ചതിന് ശേഷം എന്തിനാണ് ദലിത്കുടുംബത്തിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.

മെയ്31 ന് അലഹബാദിൽ കർഷകറാലിയിൽ പെങ്കടുക്കാൻ പോയ അമിത്ഷാ വാരണസിയിലെ ജോഗിയാപൂർ ഗ്രാമത്തിൽ ദലിത്കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചത് വൻ വിവാദമായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയുടെ പ്രതികരണം. ഉജ്ജയിനിലെ ക്ഷിപ്ര നദിയിൽ ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിനായി ദലിത് കുളി തന്നെ ആരംഭിച്ചിട്ടുണ്ട്. നദികളിലോ ക്ഷേത്രത്തിലോ ജാതീയപരമായോ മതപരമായോ വേർതിരിവുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.