മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: 2001നും 2011നുമിടയില്‍ രാജ്യത്ത് മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണം 44 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും വര്‍ധനയും മുസ്ലിംകള്‍ക്കിടയിലാണ്. ദേശീയതലത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം 30 ശതമാനം വര്‍ധിച്ച് 72 ശതമാനത്തിലത്തെി. 5-19 പ്രായമുള്ളവര്‍ക്കിടയിലെ വിദ്യാര്‍ഥികളുടെ കണക്കാണിത്. മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാര്‍ഥിനികളുടെ എണ്ണം 53 ശതമാനം വര്‍ധിച്ചു. 37 ശതമാനമാണ് ആണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാര്‍ഥികളുടെ വര്‍ധന.
ഹിന്ദു വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ യഥാക്രമം 22,36 ശതമാനവും.എന്നാല്‍, മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ഇപ്പോഴും 37 ശതമാനമുണ്ട്. ഹിന്ദു- 27%, ക്രിസ്ത്യന്‍-20%, സിഖ്-23% എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക്.
പൊതുവെ, എല്ലാ മതവിഭാഗങ്ങളിലും വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ 10, ഒരു ശതമാനം വീതം കുറഞ്ഞു. ഈ വിഭാഗങ്ങള്‍ക്കിടയിലെ ജനസംഖ്യ കുറഞ്ഞതാണ് ഇതിന് കാരണം.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു. 20നും 29നുമിടയില്‍ പ്രായമുള്ള തൊഴിലില്ലാത്ത ക്രിസ്ത്യന്‍ യുവാക്കള്‍ 26 ശതമാനമാണ്. ഗോത്രസമൂഹങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.