ബി.ജെ.പിയുടെ ക്ഷേത്ര സെല്ലിലുള്ള പൂജാരിമാർ എ.എ.പിയിൽ​ ചേർന്നു

ന്യൂഡൽഹി: ബി.ജെ.പിയുടെ ക്ഷേത്ര സെല്ലിലുള്ള പൂജാരിമാർ എ.എ.പിയിൽ ചേർന്നു. വീണ്ടും അധികാരത്തിലെത്തിയ ഹിന്ദുക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരകളിലുള്ളവർക്കും 18,000 രൂപ സ്റ്റൈപ്പൻഡ് നൽകുമെന്ന പ്രഖ്യാപനമാണ് ബി.ജെ.പിയുടെ ക്ഷേത്ര സെല്ലിൽ നിന്നും ആളുകൾ കൂട്ടത്തോടെ കൂറുമാറാൻ കാരണം.

ബി.ജെ.പിയിൽ നിന്ന് എത്തിയവരെ സനാതൻ സേവ സമിതിയുടെ ഭാഗമാക്കുമെന്ന് എ.എ.പി അധികൃതർ അറിയിച്ചു. ജഗത്ഗുരു, മഹാമണ്ഡലേശ്വർ, സന്യാസിമാർ, പൂജാരിമാർ എന്നിവരുടെ വരവിനാൽ പാർട്ടി അനുഗ്രഹീതമായി. അധികാരത്തിൽ എത്തിയാൽ പൂജാരി ഗ്രാന്തി സമ്മാൻ ​യോജന പ്രകാരം പൂജാരിമാർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുമെന്ന് കെജ്രിവാൾ പറഞ്ഞു.

ബി.ജെ.പി ക്ഷേത്രസെൽ നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. പക്ഷേ ഒന്നും യാഥാർഥ്യമാക്കിയില്ല. എന്നാൽ, എ.എ.പി വാഗ്ദാനങ്ങൾ പാലിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഓണററിയം ലഭിക്കുന്നതിന് തങ്ങൾ ബുദ്ധിമുട്ട് നേരിടുകയാണെന്ന് എ.എ.പി​യിലെത്തിയ വിജയ് ശർമ്മ പറഞ്ഞു. അതേസമയം, കെജ്രിവാളിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഹിന്ദുത്വം പറയുന്നയാളാണ് കെജ്രിവാൾ എന്നാണ് ബി.ജെ.പിയുടെ വിമർശനം.

Tags:    
News Summary - BJP’s temple cell members join AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.