ശരാശരിയിൽ താഴെ ഐ.ക്യു ഉള്ള സ്ത്രീക്ക് അമ്മയാകാൻ അവകാശമില്ലേ? ബോംബെ ഹൈകോടതി

മുംബൈ: ഒരു സ്ത്രീക്ക് ബുദ്ധിക്കുറവുള്ളതുകൊണ്ട് അമ്മയാകുന്നതിന് തടസമില്ലെന്ന് ബോംബെ ഹൈകോടതി. മനസികാരോഗ്യമില്ലെന്നും അവിവാഹിതയാന്നെന്നും ചൂണ്ടിക്കാട്ടി 21 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി 27 വയസുകാരിയുടെ ഭർത്താവ് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ആര്‍.വി ഗുഗെ, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പെണ്‍കുട്ടിക്ക് ശരാശരിയില്‍ താഴെയുള്ള 75 ശതമാനം ഐ.ക്യു ആണ് ഉള്ളത്. കഴിഞ്ഞയാഴ്ച ജെ.ജെ ആശുപത്രിയില്‍ നടത്തിയ ടെസ്റ്റ് പ്രകാരം സ്ത്രീ മാനസികമായി ആരോഗ്യമില്ലാത്തവളോ രോഗിയോ അല്ലെന്നാണ് കണ്ടെത്തല്‍. പക്ഷെ ഐ.ക്യു ലെവല്‍ ശരാശരിയിലും താഴെയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ മാതാപിതാക്കൾ ഇതുവരെ കൗണ്‍സിലിങോ ചികിത്സയോ നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റിയാണുള്ളതെന്നും പറയുന്നു. എന്നാല്‍ ഈ കാരണങ്ങളൊന്നും ഒരു അമ്മയാകാന്‍ തടസമല്ലെന്ന് കോടതി വ്യക്തമാക്കി.

ഗര്‍ഭസ്ഥ ശിശുവിന് അസാധാരണത്വങ്ങളൊന്നുമില്ലെന്നും ഗര്‍ഭം തുടരാന്‍ സ്ത്രീക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. ആര്‍ക്കും അതിബുദ്ധിമാനാകാന്‍ കഴിയില്ല. എല്ലാവരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യത്യസ്ത തലത്തിലുള്ള ബുദ്ധിയുണ്ടെന്നും കോടതി പറഞ്ഞു. ശരാശരിയില്‍ താഴെ ബുദ്ധിശക്തിയുള്ളവര്‍ക്ക് മാതാപിതാക്കളാകാന്‍ അവകാശമില്ലെന്ന് പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കുമെന്നും ഹൈകോടതി പറഞ്ഞു.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ദത്തെടുത്തതാണ്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ ശരിയായി നോക്കിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Tags:    
News Summary - bombay-high-court-termination-of-pregnancy-woman-iq-below-average

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.