നിയമന വിലക്കിനുള്ള ചട്ടം മാറ്റുന്നു

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് അംഗത്വമുള്ളവരെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് വിലക്കാന്‍ 1966ല്‍ ഇന്ദിര ഗാന്ധി കൊണ്ടുവന്ന ചട്ടം കേന്ദ്രസര്‍ക്കാര്‍ നീക്കുന്നു. കാലങ്ങളായി നടപ്പാക്കാത്ത ഈ നിയമം നിയമന ചട്ടത്തില്‍നിന്ന് എടുത്തുകളയാന്‍ പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് വകുപ്പാണ് നീക്കം നടത്തുന്നത്.

1966ല്‍ കൊണ്ടുവന്ന ചട്ടം സംബന്ധിച്ച് പിന്നീട് 1975ലും 1980ലും ഇന്ദിര ഗാന്ധി ആവര്‍ത്തിച്ച് ഉത്തരവുകളിറക്കിയിരുന്നു. സര്‍ക്കാര്‍ സര്‍വിസില്‍ നിയമനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥി താന്‍ ആര്‍.എസ്.എസിന്‍െറയോ, ജമാഅത്തെ ഇസ്ലാമിയുടെയോ അംഗമല്ളെന്ന പ്രസ്താവന എഴുതിനല്‍കണമെന്നായിരുന്നു ചട്ടം. ആര്‍.എസ്.എസിനെതിരായ നടപടിക്ക് വിമര്‍ശം വരാതിരിക്കാന്‍ തൂക്കമൊപ്പിക്കാന്‍വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്ത് ഇന്ദിര ഗാന്ധി നിയമന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്്. നടപ്പാക്കാത്ത ഈ ചട്ടത്തിന്‍െറ അടിസ്ഥാനത്തില്‍ ഗോവയില്‍ കേന്ദ്രസര്‍ക്കാറിന് കീഴില്‍ നിയമനത്തിനുവന്ന ഉദ്യോഗാര്‍ഥികളോട് തങ്ങള്‍ ആര്‍.എസ്.എസുകാരല്ളെന്ന പ്രസ്താവന എഴുതിനല്‍കണമെന്ന് ഒരു വകുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചട്ടം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.