ന്യൂഡൽഹി: എൻ.എസ്.ജി അംഗത്വത്തിൽ റഷ്യയുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി മോദി ശനിയാഴ്ച റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സഹകരണങ്ങൾ ശക്തിപ്പെടുത്താനുമുള്ള തീരുമാനമാണ് ചർച്ചയുടെ ഉദ്ദേശ്യമെന്നും റഷ്യ അറിയിച്ചു. ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നൽകുന്നതിൽ മെക്സിക്കോക്ക് പുറമേ റഷ്യയും തുടക്കം മുതൽ തന്നെ പിന്തുണ നൽകിയിരുന്നു.
എൻ.എസ്.ജിയിൽ അംഗത്വം നൽകുന്നതിൽ ശക്തമായ എതിർപ്പുമായി രംഗത്തുളളത് ചൈനയാണ്. ചൈനയെ കൂടാതെ ആസ്ട്രേലിയ, ന്യൂസിലാൻറ്, ദക്ഷിണാഫ്രിക്ക, തുർക്കി, അയർലാൻറ്, ഒാസ്ട്രിയ എന്നീ രാജ്യങ്ങളും എതിർപ്പുമായി രംഗത്തുണ്ട്. എൻ.എസ്.ജിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ രാജ്യങ്ങളുടെയും പിന്തുണ നൽകിയാൽ മാത്രമേ ഇന്ത്യയെ പിന്തുണക്കുകയുള്ളുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഇന്ത്യക്ക് അംഗത്വം നൽകുകയാണെങ്കിൽ പാക്കിസ്താനും അംഗത്വം നൽകേണ്ടി വരുമെന്നാണ് ചൈനയുടെ നിലപാട്. ഇതുവരെ 48 രാജ്യങ്ങൾക്കാണ് എൻ.എസ്.ജിയിൽ അംഗത്വമുള്ളത്.
കഴിഞ്ഞയാഴ്ച വിയന്നയില്‍ ചേര്‍ന്ന 48 എന്‍.എസ്.ജി അംഗ രാജ്യങ്ങളുടെ രണ്ട് ദിവസത്തെ യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജൂണ്‍ 20ന് സോളിൽ ചേരുന്ന എൻ.എസ്.ജി സമ്മേളനം ഇന്ത്യയുടെ അപേക്ഷ വീണ്ടും പരിഗണിക്കും. ഇന്ത്യക്ക് വേണ്ടി അമേരിക്ക ശക്തമായി രംഗത്തുണ്ട്. എന്നാൽ, കടുത്ത എതിര്‍പ്പുമായി ചൈന രംഗത്ത് വരുന്നതാണ് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ പതിറ്റാണ്ടായുള്ള ശ്രമം ഫലം കാണുമെന്ന് കരുതിയപ്പോഴാണ് ചൈന വന്‍മതിലായി വിലങ്ങു തീര്‍ക്കുന്നത്. അമേരിക്കയുടെ ശക്തമായ നിലപാട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.