പലാമു: യോഗ ആചരിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് മദ്യം നിരോധിക്കാനുള്ള നടപടിയാണെടുക്കേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജൂണ്‍ 21 ന് അന്താരാഷ്ര്ട യോഗദിനം ആചരിക്കണമെന്ന പധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ കുറിച്ച് പ്രതിപാദിക്കവയെയാണ് നിതീഷ് കുമാറിന്‍െറ പരാമര്‍ശം.
മദ്യവര്‍ജനമാണ് യോഗയിലെ പ്രഥമ തത്വം. എന്നിട്ടും യോഗയെ ഇത്രയധികം ഗൗരവമായി കാണുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് മദ്യവര്‍ജനം നടപ്പാക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്ന് നിതീഷ് കുമാര്‍ വെല്ലുവിളിച്ചു. ത്സാര്‍ഖണ്ഡിലെ പലാമുവില്‍ നടന്ന ജനതാദള്‍ യുണൈറ്റഡിന്‍്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ഒരു ദിവസം മാത്രം ആചരിക്കേണ്ട കാര്യമല്ല, അത് ജീവിത ശൈലിയാണ്. പ്രധാനമന്ത്രി യോഗചെയ്യാന്‍ തുടങ്ങിയിട്ട് എത്രകാലമായെന്ന് തനിക്കറിയില്ല. എന്നാല്‍ ഏഴ് വര്‍ഷങ്ങളായി താന്‍ യോഗ ചെയ്യുന്നുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. യോഗദിന ആഘോഷവും മദ്യ വില്‍പനയും ഒരേ സമയത്തു നടക്കില്ല. മോദി സര്‍ക്കാര്‍ എല്ലാം പരിപാടികളെയും ഇവന്‍റ് മാനേജമെന്‍റ് കാഴ്ചയാക്കി മാറ്റുകയാണ്. വിഷയങ്ങളുടെ യഥാര്‍ഥ ഗൗരവം ഉള്‍ക്കൊള്ളുന്നില്ളെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ബിഹാറില്‍ മദ്യ നിരോധം നടപ്പാക്കിയിരുന്നു. രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധം നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബീഹാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍റ് പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തെ മദ്യ നിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.