ന്യൂഡല്‍ഹി: ഭക്ഷണപദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നിരോധിച്ചു. പൊതുജനാരോഗ്യത്തെ മോശമായി ബാധിക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ ഭക്ഷണോല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നത് ഇനി കുറ്റകരമാകും.
ബ്രെഡ് , ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതായി സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രെഡ്, ബണ്‍ ഉല്‍പന്നങ്ങളിലും അര്‍ബുദത്തിന് കാരണമായേക്കാവുന്ന പൊട്ടാസ്യം ബ്രോമേറ്റ് / പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കുന്നതായി കണ്ടത്തെി. ബ്രെഡ്, ബണ്‍, ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവയുണ്ടാക്കുമ്പോള്‍ അവ കൂടുതല്‍ മൃദുവാകാനും കേടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരം രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയിരുന്നത്. നിശ്ചിത അളവില്‍ ഇവ ചേര്‍ക്കാന്‍ എഫ്.എസ്.എസ്.എ.ഐ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യത്തെ ബാധിക്കും വിധം രാസപദാര്‍ഥങ്ങള്‍ കലര്‍ത്തുന്നുണ്ടെന്ന് വ്യക്തമായതോടെ അവ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.