ബംഗളൂരു: കര്‍ണാടകയിലെ മന്ത്രിസഭാ പുന:സംഘടനയില്‍ പ്രതിഷേധം ശക്തമാക്കി നടനും മുന്‍മന്ത്രിയുമായ എം.എച്ച് അംബരീഷ്. ഉപയോഗിച്ച ശേഷം വലിച്ചെറിയാന്‍ താന്‍ വെറും ചെരിപ്പല്ല. തനിക്ക് തന്‍റേതായ നിലയില്‍ പ്രസിദ്ധിയുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നില്ല. തന്‍റെ സ്ഥാനം പാര്‍ട്ടിയിലെ യുവനേതാവിനു വേണ്ടി ഒഴിയുകയാണെന്നും അംബരീഷ് പറഞ്ഞു.
മൂന്നുവര്‍ഷം മോശം പ്രകടനം കാഴ്ചവെച്ച 14 മന്ത്രിമാരെയാണ് പുന:സംഘടനയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കിയത്. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ഭവന വകുപ്പ് മന്ത്രിയായ അംബരീഷ് എം.എല്‍.എ സ്ഥാനവും രാജിവെച്ചിരുന്നു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് രാജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിന്‍െറ പ്രതിച്ഛായ നന്നാക്കല്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിച്ചുപണി നടത്തിയത്. എന്നാല്‍ ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.