ആഗോള സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യ വികസനം പ്രധാനം –ജെയ്റ്റ്ലി

ബെയ്ജിങ്: ആഗോള സാമ്പത്തിക മാന്ദ്യത്തിന് വിരാമമിടാന്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ വിടവ് നിലനില്‍കുന്ന ഇന്ത്യയില്‍ അടുത്ത 10 വര്‍ഷത്തിനിടയില്‍ 1.5 ട്രില്യന്‍ ഡോളറിന്‍െറ ആഗോളനിക്ഷേപം ആവശ്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ‘അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വളര്‍ച്ചയും’ എന്ന തലക്കെട്ടില്‍ ബെയ്ജിങ്ങില്‍ നടക്കുന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കിന്‍െറ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ചൈനയിലത്തെിയത്. നിരവധി രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. 2019ഓടെ രാജ്യത്തെ ഏഴുലക്ഷം ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. 100 വര്‍ഷം പഴക്കമുള്ള റെയില്‍വേ സംവിധാനമാണ് ഞങ്ങളുടെ രാജ്യത്ത് നിലവിലുള്ളത്. ഇത് ആധുനികവത്കരിക്കാനുള്ള ശ്രമവും നടക്കുകയാണ്. അടിസ്ഥാന സൗകര്യത്തിന്‍െറ കാര്യത്തിലെ വിടവ് വന്‍ സാമ്പത്തിക ശക്തികളടക്കം പരിഹരിക്കേണ്ടതാണ് -അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.