രാജ്യദ്രോഹം: പുനരാലോചന നടക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിനിടെ രാജ്യദ്രോഹ നിയമത്തെക്കുറിച്ച് പുനരാലോചന നടത്തുകയാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. രാജ്യദ്രോഹ നിയമത്തില്‍ ഭേദഗതി വേണ്ടതുണ്ടോ എന്ന് നിയമ കമീഷന്‍ പരിശോധിക്കുകയാണെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി ലോക്സഭയില്‍ അറിയിച്ചു.

എന്നാല്‍, ഇത് ജെ.എന്‍.യു കേസിന്‍െറ പശ്ചാത്തലത്തില്‍ ആരംഭിച്ചതല്ലെന്ന് മന്ത്രിയുടെ വിശദീകരണത്തില്‍നിന്ന് വ്യക്തമാണ്. 2014ല്‍ നിയമ മന്ത്രാലയമാണ് കമീഷനോട് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ ആരോപിക്കപ്പെടുന്ന 124 എ വകുപ്പില്‍ പ്രത്യേക ശ്രദ്ധവേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതു സൂക്ഷ്മമായി പഠിക്കുന്നതിന് ഉപസമിതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ടെന്നും 2014 ഡിസംബറില്‍ കമീഷന്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.