ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ട്രാന്‍സ്മിഷന്‍ കപാസിറ്റിയില്‍ കുതിപ്പ് നേടിയതായി കേന്ദ്ര ഊര്‍ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പിയൂഷ് ഗോയല്‍. ഇതോടെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുടക്കമില്ലാതെയും കുറഞ്ഞ നിരക്കിലും വൈദ്യുതി ലഭ്യമാക്കി. നേരത്തേ ആറ്-ഏഴ് രൂപയായിരുന്ന നിരക്ക് മൂന്ന്-നാല് രൂപയായി കുറഞ്ഞു. ഇതനുസരിച്ച് വൈദ്യുതി താരിഫില്‍ കുറവ് വരേണ്ടതാണ്. അക്കാര്യം അതത് സംസ്ഥാനങ്ങളോട് ചോദിക്കണം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ളെന്ന പരാതിയാണ് ലഭിച്ചിരുന്നത്. ട്രാന്‍സ്മിഷന്‍ കപാസിറ്റി വര്‍ധിക്കുന്നതോടെ അതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തെന്നിന്ത്യയിലേക്കുള്ള ട്രാന്‍സ്മിഷന്‍ കപാസിറ്റി 3450 മെഗാവാട്ട് മാത്രമായിരുന്നു. അത് ഇപ്പോള്‍ 5900 മെഗാവാട്ടായി ഉയര്‍ത്തി. മൂന്നു വര്‍ഷംകൊണ്ട് 71 ശതമാനം വര്‍ധനയാണ് ഉണ്ടാക്കിയത്. വൈകാതെ 10,000 മെഗാവാട്ട് ട്രാന്‍സ്മിഷന്‍ ശേഷി കൈവരിക്കും. 2019-20 ആകുമ്പോഴേക്ക് 18,000 മെഗാവാട്ട് ശേഷിയാണ് ലക്ഷ്യം. ‘വന്‍ നാഷന്‍, വണ്‍ പവര്‍ ഗ്രിഡ്’ പദ്ധതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ ആവശ്യത്തിന് അനുസരിച്ച് എല്ലായ്പ്പോഴും മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള ലൈന്‍ ശൃംഖല ഒരുക്കുകയാണ് ‘വന്‍ നാഷന്‍, വണ്‍ പവര്‍ ഗ്രിഡ്’ പദ്ധതി. വൈദ്യുതിയില്ലാത്ത 18,000ത്തില്‍ പരം ഗ്രാമങ്ങളില്‍ 6000ത്തിലേറെ വൈദ്യുതി എത്തിച്ചു. അവശേഷിക്കുന്നവ 2018 മേയ് ഒന്നിന് മുമ്പായി വൈദ്യുതീകരിക്കും. പദ്ധതിയുടെ പുരോഗതി ആര്‍ക്കും വിലയിരുത്താന്‍ കഴിയുംവിധം ‘ഗര്‍വ്’ എന്ന പേരില്‍ മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.