വ്യാജ വിഡിയോ: നിയമ നടപടിക്കൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി:  ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ ആരോപണം ഉന്നയിക്കുകയും വൈരംവളര്‍ത്തുകയും ചെയ്ത ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നു. നിയമവിദഗ്ധരുമായി ഇതുസംബന്ധിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശയവിനിമയം ആരംഭിച്ചു.

വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവായി ചാനലുകള്‍ സംപ്രേഷണം ചെയ്ത വിഡിയോകളില്‍ കൃത്രിമം നടന്നെന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണിത്. ജെ.എന്‍.യു വിവാദം സംബന്ധിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റിന്‍െറ കണ്ടത്തെലുകള്‍ ഡല്‍ഹി സര്‍ക്കാറിന്‍െറ അഭിഭാഷകര്‍ വിശകലനം ചെയ്യുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.