ചെന്നൈ: ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ച തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ആടുമാടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഭീതി പടര്‍ത്തുന്നു. ചത്ത മൃഗങ്ങളില്‍നിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ പരിശോധിച്ച് മരണകാരണം ആന്ത്രാക്സ് ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിലെ നിമിലി ബ്ളോക്കില്‍പെട്ട എട്ട് ഗ്രാമങ്ങളിലാണ് ആന്ത്രാക്സ് സാന്നിധ്യം കണ്ടത്തെിയത്. കന്നുകാലികളിലും ചെമ്മരിയാട്, കോലാട് വര്‍ഗങ്ങളിലും രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് കീഴ്വെങ്കട്ടപുരം ഗ്രാമത്തില്‍ 37 ചെമ്മരിയാടുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.