ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ വനിതകള്‍ വഹിച്ച പങ്ക് പുസ്തകമാവുന്നു. ഡോ. ബി.ആര്‍. അംബേദ്കര്‍ അധ്യക്ഷനായ ഭരണഘടനാ നിര്‍മാണ സഭയിലെ 15 വനിതാ അംഗങ്ങളുടെ അറിയപ്പെടാത്ത ചരിത്രമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത്. സുപ്രീംകോടതി അഭിഭാഷകരായ സിസ്റ്റര്‍ മേരി സ്കറിയ, ഡോ. ഷാലു നിഗം എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയാറാക്കിയത്. മാലതി ദേവി ചൗധരി, പൂര്‍ണിമ ബാനര്‍ജി, രാജ്കുമാരി അമൃത് കൗര്‍, രേണുക റായ്, സരോജിനി നായിഡു, സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, അമ്മു സ്വാമിനാഥന്‍, ആനി മസ്ക്രീന്‍, ബീഗം ഐസാസ് റസൂല്‍, ദാക്ഷായണി വേലായുധന്‍, ദുര്‍ഗാബായ് ദേശ്മുഖ്, ഹന്‍സാ മത്തോ, കമലാ ചൗധരി, ലീലാ റോയ് എന്നിവരാണ് സജീവ ചര്‍ച്ചയും നിര്‍ദേശങ്ങളും വിയോജനങ്ങളും കൊണ്ട് ഇന്ത്യന്‍ പരമാധികാര സംഹിതാ നിര്‍മാണത്തെ പരിപോഷിപ്പിച്ച വനിതകള്‍. ഇവരില്‍ മൂന്നു പേര്‍ മലയാളികളാണ്. മീഡിയ ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം വനിതാ ദിനത്തില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.