ന്യൂഡൽഹി: ശ്രീ ശ്രീ രവിശങ്കറിെൻറ നേതൃത്വത്തിലുള്ള ആർട്ട് ഒാഫ് ലിവിങ് ഫൗണ്ടേഷൻ യമുന നദീ തീരത്ത് സംഘടിപ്പിക്കുന്ന വേൾഡ് കൾച്ചറൽ ഫെസ്റ്റിനെതിരെ വിമർശം ശക്തമാവുന്നു. യമുനാ തീരത്തിന് രൂപമാറ്റം വരുത്തുന്നതിനും നിർമാണ പ്രവർത്തനം നടത്തുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ആവശ്യമില്ലേയെന്ന് ഹരിത ട്രൈബ്യൂണൽ പരിസ്ഥിതി മന്ത്രാലയത്തോട് ചോദിച്ചു. സാംസ്കാരിക സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയിലാണ് ഹരിത ട്രൈബ്യൂണലിെൻറ നടപടി. ഇത് സംബന്ധിച്ച് ബുധനാഴ്ച വിശദീകരണം നൽകണമെന്നും ട്രൈബ്യൂണൽ പരിസ്ഥിതി മന്ത്രാലയേത്താട് നിർദേശിച്ചു. പരിപാടിക്ക് പൊലീസിെൻറയോ അഗ്നിശമന സേനയുടേയോ അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി സർക്കാർ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
അതേസമയം വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽനിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്. പരിപാടിയുടെ ഉദ്ഘാടകനായി പ്രധാനമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പിന്മാറുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പരിപാടിയിൽ പിന്മാറിയിരുന്നു.
ആർട്ട് ഒാഫ് ലിവിങ് ഫൗേണ്ടഷൻ സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരിക സമ്മേളനത്തിന് യമുനാ നദിയുടെ ആയിരക്കണക്കിന് ഏക്കര്‍ തീരം രൂപമാറ്റം വരുത്തുന്നത് ആവാസ്ഥ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രധാന വിമർശം. തീരത്തിന് രൂപമാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച ശാസ്ത്രീയ സമിതി കണ്ടെത്തിയിരുന്നു. സമ്മേളനത്തിനായി യമുനാ തീരത്തെ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്തുകയും മരങ്ങളും പച്ചപ്പുകളും വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ ഭാഗമായി അഞ്ചു മൊബൈൽ ടവറുകളും ഇവിടെ സ്ഥാപിച്ചിരുന്നു.
പരിപാടിയുടെ സ്റ്റേജിെൻറ നിർമാണത്തിനായി തീരത്തുണ്ടായിരുന്ന പക്ഷിക്കൂടുകൾ നശിപ്പിക്കുകയും മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. പരിസ്ഥിതി ചട്ടം ലംഘിച്ചതിന് സംഘാടകർക്കെതിരെ 120 കോടി രൂപ പിഴ ചുമത്തണമെന്ന് ഹരിത ട്രൈബ്യൂണൽ ശുപാർശ ചെയ്തിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു. പാലം നിര്‍മ്മാണത്തിെൻറ ചുമതല സൈന്യത്ത് ഏല്‍പ്പിച്ചത് പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പാലങ്ങള്‍ നിര്‍മിക്കുന്നതിന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷെൻറ പക്കല്‍നിന്നും ഫീസൊന്നും ഈടാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
WATCH: Army personnel construct pontoon bridge in Delhi for Sri Sri Ravi Shankar's World Culture Festival.https://t.co/cOSTHAPC8R
— ANI (@ANI_news) March 8, 2016
വെള്ളിയാഴ്ച ആരംഭിക്കുന്ന പരിപാടിയിൽ ഏകദേശം 35 ലക്ഷത്തോളം പേർ പെങ്കടുക്കുമെന്ന് സംഘാടകർ പറഞ്ഞു. അതേസമയം, ജൈവവൈവിധ്യം നിറഞ്ഞ ഒരു പാർക്കാണ് നിർമിക്കുന്നതെന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. ഒരു മരം പോലും മുറിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവാസവ്യവസ്ഥയെ ദോഷം ചെയ്യുന്ന തരത്തിൽ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നും ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.