ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ പ്രതികളായ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. കേസില്‍ സത്യവാങ്മൂലം തിരുത്തിയ സംഭവത്തില്‍ ചിദംബരത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ 226ാം അനുച്ഛേദം അനുസരിച്ച് ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് ഹരജി തള്ളിജസ്റ്റിസ് പി.സി. ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഹരജി പിന്‍വലിക്കാമെന്നും അല്ളെങ്കില്‍ തള്ളുമെന്നും ബെഞ്ച് അറിയിച്ചെങ്കിലും അഡ്വ. മനോഹരിലാല്‍ ശര്‍മ പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബെഞ്ച് ഹരജി തള്ളിയത്.
ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി പി. ചിംദബരവും മലയാളിയായ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ശര്‍മ ഹരജിയുമായി സുപ്രീംകോടതിയിലത്തെിയത്. ഇശ്റത് ജഹാന്‍ അടക്കം നാലുപേര്‍ നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് പാക് അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഫെബ്രുവരി 11ന് മൊഴി നല്‍കിയ കാര്യം ശര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് അന്നത്തെ ആഭ്യന്തര മന്ത്രി രണ്ടാമത് സത്യവാങ്മൂലം സമര്‍പ്പിച്ചത് കോടതിയലക്ഷ്യവും നിയമവാഴ്ചയിലെ കൈകടത്തലുമാണെന്ന് മനോഹരിലാല്‍ ശര്‍മ ആരോപിച്ചു. ഇശ്റത്തും കൂടെയുള്ളവരും ലശ്കര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് ഇന്‍റലിജന്‍സ് ബ്യൂറോ ഗുജറാത്ത് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആധാരമാക്കിയാണ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ 2009 ആഗസ്റ്റില്‍ ആദ്യ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ശര്‍മ ബോധിപ്പിച്ചു.എന്നാല്‍, അതേവര്‍ഷം സെപ്റ്റംബറില്‍ പി. ചിദംബരത്തിന്‍െറ നിര്‍ദേശപ്രകാരം ഇശ്റത്തിന് ഭീകരബന്ധമുണ്ടെന്ന ആരോപണം സംബന്ധിച്ച എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഗുജറാത്ത് പൊലീസ് കൈക്കൊണ്ട നടപടി മുഖവിലക്കെടുക്കാത്ത അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം നിരവധി ഉദ്യോഗസ്ഥര്‍ കള്ളക്കേസുകള്‍ നേരിടുകയാണെന്നും ഹരജിയില്‍ പറയുന്നു. ഉത്തരവാദിത്ത നിര്‍വഹണത്തിനിടയില്‍ ചെയ്ത നടപടിക്ക് പൊലീസുകാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സാധ്യമല്ളെന്നും അതിനാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് തന്നെ തള്ളിക്കളയണമെന്നുമായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.