പോയവര്‍ഷം ആര്‍.എസ്.എസ് വളര്‍ച്ചയുടെ ഉച്ചിയില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയതായി  ആര്‍.എസ്.എസ് വിലയിരുത്തി. 90 വര്‍ഷങ്ങള്‍ നീണ്ട ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിന്‍െറ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് നിലവില്‍ സംഘടന എത്തിനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2015ല്‍ മാത്രം 5500ഓളം ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 56,859 ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. രാജ്യത്തെ 95 ശതമാനം ജില്ലകളിലും ആര്‍.എസ്.എസിന് ശാഖകളായി. 2012ല്‍ 40,992 ശാഖകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വര്‍ഷംതോറും ആര്‍.എസ്.എസ് പരിശീലനം നേടുന്ന പ്രവര്‍ത്തകരുടെ എണ്ണത്തിലും വന്‍ വളര്‍ച്ചയുണ്ട്. രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളിലും ആര്‍.എസ്.എസ് ശാഖയുണ്ടാക്കാനുള്ള കര്‍മപദ്ധതി ആര്‍.എസ്.എസ് അഖിലേന്ത്യാ പ്രതിനിധിസഭ ചര്‍ച്ചചെയ്തു. ഇതിനായി രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളെ 10 ഗ്രാമങ്ങള്‍ അടങ്ങുന്ന ഓരോ ബ്ളോക്കാക്കി തിരിക്കും.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ മുഴുവന്‍ ജനങ്ങളും സന്തുഷ്ടരാണ്. ജെ.എന്‍.യു വിഷയം ഒരിക്കലും രാഷ്ട്രീയ വിഷയമല്ളെന്നും സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നിട്ടിറങ്ങണമെന്നും രാജ്യത്തെ വിഭജിക്കണമെന്ന മുദ്രാവാക്യം വിളിച്ചവരെ നിയമംകൊണ്ട് നേരിടണമെന്നും ഭയ്യാജി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.