കാക്കി നിക്കറിന് വിട; ആര്‍.എസ്.എസ് യൂനിഫോം ഇനി തവിട്ട് പാന്‍റ്സ്

നാഗൂര്‍: യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി ആര്‍.എസ്.എസിന്‍െറ പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്‍റ്സ് ആക്കാന്‍ തീരുമാനിച്ചു. നാഗൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. നിറം തെരഞ്ഞെടുത്തതിനുപിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ളെന്നും ആര്‍.എസ്.എസ് വക്താവ് വ്യക്തമാക്കി.

അതേസമയം, യൂനിഫോമില്‍ മറ്റുമാറ്റങ്ങളില്ല. തവിട്ടുനിറത്തിലുള്ള പാന്‍റ്സിനൊപ്പം വെള്ള ഷര്‍ട്ടും കറുത്തതൊപ്പിയും കുറുവടിയുമായിരിക്കും ഇനി ആര്‍.എസ്.എസിന്‍െറ യൂനിഫോം. നേരത്തെ കാക്കി ഷര്‍ട്ടായിരുന്നത് സ്ഥാപകനേതാവ് കെ.ബി. ഹെഡ്ഗേവാറിന്‍െറ കാലത്തുതന്നെ വെള്ള ഷര്‍ട്ടാക്കി മാറ്റിയിരുന്നു.
പിന്നീട് കനമുള്ള ഷൂസ് മാറ്റി കട്ടികുറഞ്ഞ ഷൂവാക്കിയും ലെതറിന്‍െറ ബെല്‍റ്റ് കോട്ടണ്‍ ബെല്‍റ്റാക്കിയും മാറ്റംവരുത്തിയിരുന്നു. യൂനിഫോം മാറ്റുന്ന കാര്യത്തില്‍ നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. ട്രൗസര്‍ മാറ്റി പാന്‍റ്സ് ആക്കുന്നതിനോടുള്ള ഒരുവിഭാഗത്തിന്‍െറ വിയോജിപ്പായിരുന്നു കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.