ചര്‍ച്ചിനുനേരെ ആക്രമണം; സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കോയമ്പത്തൂര്‍: കാളപട്ടി സി.എസ്.ഐ ചര്‍ച്ചിനുനേരെ ആക്രമണം നടത്തിയ കേസില്‍ അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഹിന്ദുമുന്നണി പ്രവര്‍ത്തകരായ കോയമ്പത്തൂര്‍ കാളപട്ടി ആര്‍. കുട്ടി എന്ന പ്രകാശ് (34), സിംഗാനല്ലൂര്‍ എസ്. ശക്തിവേല്‍ (29), ശൗരിപാളയം എന്‍. വിഘ്നേഷ് (25), കാളപട്ടി കെ. ദേവരാജ് (62), ബി.ജെ.പി മുന്‍ മേഖലാ സെക്രട്ടറി പി. സമ്പത്ത് (43) എന്നിവരാണ് അറസ്റ്റിലായത്.
പുതുതായി നിര്‍മിച്ച പള്ളിയിലേക്ക് അതിക്രമിച്ചുകടന്ന അക്രമിസംഘം കുരിശും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ക്കുകയായിരുന്നു. പുറമ്പോക്കിലാണ് പള്ളി നിര്‍മിക്കുന്നതെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. മദ്രാസ് ഹൈകോടതി പള്ളി നിര്‍മാണത്തിന് അനുമതി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.