ന്യൂഡല്‍ഹി: വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ആയുഷ് മന്ത്രാലയത്തിനു കീഴിലെ യോഗ പരിശീലക നിയമനത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തു. ആയുഷ് മന്ത്രാലയം യോഗ പരിശീലകരായി മുസ്ലിംകളെ നിയമിക്കാത്തത് സര്‍ക്കാര്‍ നയപ്രകാരമാണെന്നു കാണിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പുഷ്പ് ശര്‍മയെയാണ് രണ്ടു ദിവസമായി പൊലീസ് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച വൈകീട്ട് കോട്ലാ സ്റ്റേഷനില്‍നിന്നുള്ള പൊലീസുകാര്‍ ലജ്പത് നഗറിലെ വീട്ടിലത്തെി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാനുണ്ടെന്നറിയിച്ചു. ഫോണില്‍ സംസാരിക്കാമെന്നു പറഞ്ഞെങ്കിലും അതു വകവെക്കാതെ ശര്‍മയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കോട്ല, സൗത് എക്സ്റ്റന്‍ഷന്‍ പൊലീസ് സ്റ്റേഷനുകളിലത്തെിച്ച് ചോദ്യംചെയ്ത് പിറ്റേന്ന് വീണ്ടും എത്താന്‍ ആവശ്യപ്പെട്ട് രാത്രി വൈകി വിട്ടയച്ചു. ബുധനാഴ്ച രാവിലെ 11ന് ചോദ്യംചെയ്യല്‍ പുനരാരംഭിച്ചു.
മന്ത്രാലയം നിയോഗിച്ച യോഗ പരിശീലകരെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നിന് മുസ്ലിംകളെ നിയോഗിക്കേണ്ടെന്നത് സര്‍ക്കാര്‍ നയമാണെന്ന് മറുപടി ലഭിച്ചുവെന്നാണ് ശര്‍മയുടെ പക്ഷം. ഇക്കാര്യം വ്യക്തമാക്കി മില്ലി ഗസറ്റില്‍ എഴുതിയ വാര്‍ത്തയാണ് വിവാദമായത്. മറ്റു പത്രങ്ങളും ചാനലുകളും പുന$പ്രസിദ്ധീകരിച്ചതോടെ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ കുറിപ്പിറക്കി. അത്തരമൊരു നയം മന്ത്രാലയത്തിനില്ളെന്നും വ്യാജ രേഖയാണ് വിവരാവകാശ രേഖ എന്നപേരില്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ചോദ്യംചെയ്യലിനിടെ സംഭവത്തിന്‍െറ നിജസ്ഥിതി വ്യക്തമാക്കിയെങ്കിലും അസഭ്യവും അപമാനകരവുമായ പരാമര്‍ശങ്ങളാണ് പൊലീസുദ്യോഗസ്ഥര്‍ നടത്തിയതെന്ന് പുഷ്പ് ശര്‍മ പറഞ്ഞു. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യോഗ സംബന്ധിച്ച അടുത്ത വാര്‍ത്ത വൈകാതെ വായനക്കാരിലത്തെിക്കുമെന്നും മില്ലിഗസറ്റില്‍ എഴുതിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.