ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയവര്‍ക്ക് ഒളിമ്പിക്സ് മെഡല്‍ നേടിയവര്‍ക്ക് നല്‍കുന്ന പരിഗണന നല്‍കരുതെന്ന് നടന്‍ അനുപം ഖേര്‍. ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും ജാമ്യം ലഭിച്ച് ഏതാനും സമയത്തിനകമായിരുന്നു നടന്‍െറ പ്രതികരണം. ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു. ജെ.എന്‍.യു സര്‍വകലാശാലയില്‍ തന്‍െറ സിനിമയായ ‘ബുദ്ധ സ്റ്റക് ഇന്‍ എ ട്രാഫിക് ജാം’ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന് പിന്തുണയുമായി ചുറ്റും കൂടിനിന്ന ഏതാനും പേര്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് കേള്‍ക്കാമായിരുന്നു. ജെ.എന്‍.യുവില്‍ തന്‍െറ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതായി അനുപം ഖേര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. തുടര്‍ന്ന് ഒരു അപേക്ഷ നല്‍കിയാല്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.