ന്യൂഡല്‍ഹി: ദേശദ്രോഹക്കേസില്‍ ശനിയാഴ്ച ജാമ്യം ലഭിച്ച ശേഷവും തിഹാര്‍ ജയിലില്‍തന്നെ കഴിയേണ്ടി വന്ന ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് മോചന വാറന്‍റ്. ജാമ്യവ്യവസ്ഥയായ 50,000 രൂപയും ആള്‍ ജാമ്യവും എത്തിച്ചെങ്കിലും നിയമപരമായ ഒൗപചാരികതകളുടെ പേരില്‍ മോചനം വൈകുകയായിരുന്നു.
കോടതിയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചശേഷമേ ജയിലില്‍നിന്ന് വിടുതല്‍ നല്‍കൂ എന്നാണ് തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സത്യവാങ്മൂലത്തിലെ വിലാസങ്ങള്‍ ശരിയെന്നു ഉറപ്പുവരുത്താനാണ് താമസമെടുത്തത്. ജാമ്യക്കാരന്‍െറ കശ്മീരിലെ വിലാസം പരിശോധിച്ച് ഉറപ്പുവരുത്താന്‍ ദിവസങ്ങളെടുത്തേക്കുമെന്ന് സൂചന ലഭിച്ചതോടെ കുടുംബം ഇക്കാര്യം തിരക്കി കോടതിയെ സമീപിക്കാന്‍ ആലോചിക്കവെയാണ് മോചിപ്പിക്കാന്‍ വാറന്‍റ് ഇറങ്ങിയത്. ഡല്‍ഹിയുടെ പരിധി വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഫെബ്രുവരി 10ന് ഡല്‍ഹി പ്രസ് ക്ളബില്‍ അഫ്സല്‍ ഗുരു-മഖ്ബൂല്‍ ഭട്ട് അനുസ്മരണം സംഘടിപ്പിച്ചെന്നും പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്നും കാണിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഗീലാനിയെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.