മെഹബൂബ മുഫ്തി പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കശ്മീര്‍ സഖ്യസര്‍ക്കാര്‍ സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കാന്‍ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

രണ്ടു ദിവസം ഈ വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലുള്ള സംഘം പി.ഡി.പി നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. തങ്ങളുടെ നിലപാടില്‍ മാറ്റമില്ളെന്നും നേരത്തേ മുന്നോട്ടുവെച്ച ഉപാധികളിലായിരിക്കണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്ന് ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചിരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവസാനവട്ട ശ്രമമെന്ന നിലയിലാണ് ഇന്നത്തെ മെഹബൂബ -മോദി കൂടിക്കാഴ്ച്ചയെ രാഷ്ട്രീയ വിദഗദ്ധര്‍ നിരീക്ഷിക്കുന്നത്.

 ‘ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ ആശയപരമായി വളരെ വ്യത്യാസമുണ്ടെന്നാണ് സഖ്യത്തെ കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടത്. അടിസ്ഥാന വിശ്വാസങ്ങളെല്ലാം വ്യത്യസ്തമാണ്. എന്നാല്‍ ജമ്മു -കാശ്മീര്‍ ജനതയുടെ അഭിപ്രായ പ്രകാരമാണ് ഒന്നിച്ച് നീങ്ങിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജമ്മു -കശ്മീര്‍ പാക്കേജിനൊപ്പമാണ് തങ്ങളും ഉള്ളത്. പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യ സര്‍ക്കാര്‍ യോജിപ്പുള്ള കാര്യങ്ങള്‍ പാലിക്കുവാന്‍  പ്രതിജ്ഞാബദ്ധമാണ് എന്നും ജയ്റ്റ്ലി പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പി.ഡി.പിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ജമ്മു- കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണ ശേഷമാണ് സഖ്യസര്‍ക്കാര്‍  അനിശ്ചിതത്വത്തിലായത്. സഈദിന്‍െറ മരണ ശേഷം മെഹബൂബ മുഫ്തി പി.ഡി.പിയുടെ നേതൃ സ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പി.ഡി.പിക്ക് 27 എം.എല്‍.എമാരും ബി.ജെ.പിക്ക് 26 എം.എല്‍.എമാരുമാണ് ഉള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.