251രൂപക്ക് ഫോണ്‍; റിംഗിങ് ബെല്ലിന്‍െറ കഷ്ടകാലം തീരുന്നില്ല.

ന്യൂഡല്‍ഹി: 251 രൂപക്ക് സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്ത റിംഗിങ് ബെല്‍ എന്ന കമ്പനി നിയമക്കുരുക്കില്‍. ഒരു വശത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം, മറുവശത്ത് തുടരെ കേസുകള്‍. ബി.ജെ.പി എം.പി കിരിത് സോമയ്യ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നെന്നാണ് പരാതി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഫോണ്‍ ഉല്‍പാദിപ്പിക്കുന്നതെന്നാണ് കമ്പനി ഭാരാവഹികള്‍ അറിയിച്ചിരുന്നത്. ഇതിനിടെ 2500 രൂപ വിലയുളള മറ്റൊരു കമ്പനിയുടെ കോപ്പയടിയാണിതെന്നും ആരോപണമുണ്ടായിരുന്നു. ആദ്യം ഓണ്‍ലൈന്‍ വഴി പണമടക്കാന്‍ നിര്‍ദേശിച്ച കമ്പനി പിന്നീട് ഫോണ്‍ ലഭിച്ചശേഷം പണം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലത്തെി.ആദായ വകുപ്പും കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.