ടെറസുകളിലെ വിരുന്ന് നിയമവിരുദ്ധമെന്ന് ബോംബെ ഹൈകോടതി

മുംബൈ: കെട്ടിടങ്ങളുടെ ടെറസുകളില്‍ വിവാഹത്തിന്‍േറതടക്കമുള്ള സ്വകാര്യ വിരുന്നുകള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈകോടതി. കെട്ടിടനികുതി കുടിശ്ശികയെ ചൊല്ലി സാന്താക്രൂസ് വെസ്റ്റിലെ ദൗലത്ത് നഗറിലുള്ള ദീരജ് ഹെറിറ്റേജ് കെട്ടിടത്തിന്‍െറ ബില്‍ഡറും കെട്ടിടത്തിലെ ഫ്ളാറ്റുടമകളുടെ സൊസൈറ്റിയും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട ഹരജിയിലാണ് വിധി.

ശനിയാഴ്ച വിവാഹിതയായ ഫസീല മുഖദ്ദമിന് മാനുഷിക പരിഗണനയില്‍ വിവാഹവിരുന്ന് കെട്ടിടത്തിന്‍െറ ടെറസില്‍ ഒരുക്കാന്‍ ജസ്റ്റിസ് എസ്.ജെ. കത്താവാല അനുമതി നല്‍കി. ടെറസിലുള്ള ഭാവിയിലെ എല്ലാ വിരുന്നുകളും റദ്ദാക്കാനും കോടതി ആവശ്യപ്പെട്ടു. 10 വര്‍ഷത്തെ കെട്ടിടനികുതിയായ ആറു കോടി രൂപ ഫ്ളാറ്റുടമകളില്‍നിന്ന് പിരിച്ചെടുത്തിട്ടും മുംബൈ നഗരസഭക്ക് നല്‍കാത്തതാണ് തര്‍ക്കകാരണം. കെട്ടിടം കണ്ടുകെട്ടാന്‍ നഗരസഭ വന്നതോടെയാണ് തര്‍ക്കമുണ്ടായത്. ബില്‍ഡറുമായി ബന്ധമുള്ളയാള്‍ 2005 മുതല്‍ വിരുന്നുകള്‍ക്ക് കെട്ടിടത്തിന്‍െറ ടെറസ് വാടകക്ക് നല്‍കുന്നുവെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.