കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ടിക്കറ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയക്ക് 17 കോടി രൂപയുടെ സ്വത്ത്. തെരഞ്ഞെടുപ്പ് കമീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബൂട്ടിയ ഇക്കാര്യം വ്യക്തമാക്കിയത്. 2015-16 സാമ്പത്തികവര്‍ഷത്തില്‍ 35 ലക്ഷമാണ് അദ്ദേഹത്തിന്‍െറ സമ്പാദ്യം.
വടക്കന്‍ ബംഗാളില്‍ സിലിഗുരി നഗരത്തിലാണ് ബൂട്ടിയ മത്സരിക്കുന്നത്. സിലിഗുരി മുനിസിപ്പാലിറ്റി മേയറും പ്രമുഖ മാര്‍ക്സിസ്റ്റ് നേതാവുമായ അശോക് ഭട്ടാചാര്യയാണ് മുഖ്യ എതിരാളി. ഓഡി കാര്‍, ആഭരണങ്ങള്‍, ബാങ്ക് ബാലന്‍സ്, നിക്ഷേപങ്ങള്‍ എന്നിങ്ങനെ ജംഗമ ആസ്തിയായി 3.88 കോടിയുടെ സ്വത്താണ് ബൂട്ടിയക്കുള്ളത്. യുനൈറ്റഡ് സിക്കിം ഫുട്ബാള്‍ ക്ളബില്‍ 6.22 ലക്ഷത്തിന്‍െറ ഓഹരിയുണ്ട്. സ്വന്തം നാടായ സിക്കിമില്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ വസ്തുവകകളും കൊല്‍ക്കത്തയിലെ വസ്തുവകകളുമായി 13.47 കോടിയുടെ സ്ഥാവര ആസ്തിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.