മുംബൈ: സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശം തടയാന്‍ നിയമമില്ളെന്ന് ബോംബെ ഹൈകോടതി. പുരുഷന്മാര്‍ക്ക് പ്രവേശിക്കാവുന്നിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഏതെങ്കിലും ക്ഷേത്രമോ വ്യക്തികളോ സ്ത്രീകളെ തടയുകയാണെങ്കില്‍ അവരെ മഹാരാഷ്ട്രയിലെ നിയമപ്രകാരം ആറു മാസം തടവിലാക്കാമെന്നും ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ അഹ്മദ്നഗറിലുള്ള ഷാനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ചതിനെതിരെയുള്ള പൊതു താല്‍പര്യഹരജി പരിഗണിക്കെ ചീഫ്ജസ്റ്റിസ് ഡി.എച്ച്. വഗേല, ജസ്റ്റിസ് എം.എസ്. സോനക് എന്നിവരുടെ ബെഞ്ചിന്‍െറതാണ് ശ്രദ്ധേയമായ പരാമര്‍ശം. സ്ത്രീകളുടെ ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് വെള്ളിയാഴ്ച നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷക നിലിമ വര്‍ത്തകും സാമൂഹികപ്രവര്‍ത്തക വിദ്യാ ബാലുമാണ് ഹരജിക്കാര്‍. പ്രതിഷ്ഠക്ക് അടുത്തുചെന്ന് പുരുഷന്മാര്‍ക്ക് പ്രാര്‍ഥിക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്കും ആയിക്കൂടെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനാണെന്നും വ്യക്തമാക്കി. ഹരജിയില്‍ വാദംകേള്‍ക്കല്‍ വെള്ളിയാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.