രോഹിത്​ വെമുലയുടെ സ്​തൂപം പൊളിക്കാൻ നീക്കം

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുല സ്തൂപം പൊളിച്ചുമാറ്റണമെന്ന് വൈസ്ചാൻസലർ ഡോ. അപ്പറാവു. അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് സ്തൂപം പൊളിച്ചുമാറ്റാൻ നീക്കം തുടങ്ങിയത്. രോഹിത് വെമുലയുടെ ചിത്രങ്ങൾ, അദ്ദേഹത്തിെൻറ വാക്കുകൾ, അർധകായ പ്രതിമകൾ എന്നിവ ചേർന്നതാണ് സ്മാരകം. ജനുവരിയിൽ രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും  കേന്ദ്രമായിരുന്നു ഈ സ്മാരകം.

മാർച്ച് 24 ന് ചേർന്ന സർവകലാശാല  എക്സിക്യൂട്ടീവിലാണ് അനധികൃത നിർമാണങ്ങൾ പൊളിക്കണമെന്ന നിർദേശം ഉയർന്നത്.  അടിയന്തര നടപടിയുണ്ടാവില്ലെന്നും ആദ്യം നോട്ടീസ് നൽകിയിട്ടായിരിക്കും അനധികൃത നിർമാണങ്ങൾ തകർക്കുകയെന്നും വിസി പറഞ്ഞു.
‘വെളിവാഡ’ എന്ന പേരിലാണ് രോഹിത് െവമുല സ്മാരകം അറിയപ്പെടുന്നത്. ആത്മഹത്യക്ക് മുമ്പ് തെൻറ സസ്പെൻഷൻ നടപടിക്കെതിരെ രോഹിത് പ്രതിഷേധം നടത്തിയ സ്ഥലമാണ് ഇവിടം. സ്മാരകം തകർത്താൽ അതിെൻറ അലയൊലികൾ  രാജ്യം മുഴുവൻ വ്യാപിക്കുമെന്ന് രോഹിത് വെമുലയുടെ സുഹൃത്ത് പറഞ്ഞു. ജാതി വിവേചനത്തിനെതിരെയുള്ള സമരത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണ് ‘വെളിവാഡ’യെന്നും വിദ്യാർഥികൾ പറയുന്നു.
 
രോഹിത് വെമുലയുടെ മരണത്തിൽ ആരോപണവിധേയനായ അപ്പറാവു വീണ്ടും വൈസ് ചാൻസലർ ചുമതല ഏറ്റെടുത്തതിെന തുടർന്ന് സർവകലാശാലയിൽ പ്രക്ഷോഭം കനത്തിരുന്നു. വിസിയെ തടഞ്ഞുവെച്ചതിനെ തുടർന്ന് നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടരാജിയെടുത്ത അധ്യാപകര്‍ക്ക് വി.സി കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, രോഹിത് വെമുലയുടെ അമ്മ, കനയ്യ കുമാർ തുടങ്ങിയവരെ  സർവകലാശാല കാമ്പസിൽ പ്രവേശിപ്പിക്കാത്തത് കാമ്പസിൽ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിനെ സഹായിച്ചെന്നും എക്സിക്യുട്ടീവ് വിലയിരുത്തിയെന്നാണ് റിപ്പോർട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.