കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ ശിപാര്‍ശയേക്കാള്‍ ഉയര്‍ന്ന ശമ്പളം കിട്ടിയേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏഴാം ശമ്പളകമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ ഉയര്‍ന്ന ശമ്പളസ്കെയില്‍ അനുവദിക്കാന്‍ സെക്രട്ടറിമാരുടെ അവലോകന റിപ്പോര്‍ട്ട് സമ്മര്‍ദംചെലുത്തിയെന്ന്.

സെക്രട്ടറിമാരുടെ സംഘം കമീഷന്‍ ശിപാര്‍ശ സംബന്ധിച്ച അവലോകനം തയാറാക്കിയെന്നാണറിയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഉയര്‍ന്നതലത്തില്‍ 2,70,000 രൂപക്കും താഴ്ന്നതലത്തില്‍ 21,000 രൂപക്കും ഇടയിലാണ് സമിതി ശിപാര്‍ശ ചെയ്തിരിക്കുന്ന വര്‍ധനവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് ഉയര്‍ന്നതലത്തിലെ ജീവനക്കാര്‍ക്ക് കമീഷന്‍ ശിപാര്‍ശ ചെയ്തതിനേക്കാള്‍ 20,000 രൂപ വരെയും താഴ്ന്നതലത്തിലെ ജീവനക്കാര്‍ക്ക് 3,000 രൂപ വരെയും വര്‍ധനവുണ്ടാകും.

ഏഴാം ശമ്പളകമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതലസമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതിലഭിക്കുന്നതോടെ 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കും. പുതിയ ശമ്പളസ്കെയില്‍ നടപ്പാക്കുന്നത് 2016-17 വര്‍ഷം ഖജനാവിന് 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.