പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടു; സാക്ഷി മഹാരാജ് വിവാദത്തില്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി സാക്ഷിമഹാരാജ് പൊതുവേദിയില്‍ പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ട സംഭവം വിവാദമാകുന്നു. മെയ് 3ന് ഫരീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കസേരയിലിരിക്കുന്ന സാഷിമഹാരാജ് സ്ത്രീകളോട് സംസാരിക്കുകയും  അടുത്തുള്ള പെണ്‍കുട്ടിയോട് ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പെണ്‍കുട്ടി ആദ്യം വിസമ്മതിക്കുന്നുണ്ടെങ്കിലും കൂടെയുള്ള സ്ത്രീകളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജീന്‍സ് അഴിക്കുകയായിരുന്നു.

നവ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ എം.പിക്കെതിരെ പ്രതിഷേധവുമായി പലരും രംഗത്തത്തെി. എന്നാല്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ പരിശോധിക്കുകയായിരുന്നുവെന്നാണ് സാക്ഷിമഹാരാജിന്‍െറ വിശദീകരണം.

ഫരീദ്പൂര്‍ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ റെയ്ഡാണ് സംഭവത്തിലേക്ക് നയിച്ചതെന്നും വനിതാ പൊലീസുകാര്‍ ഇല്ലാതെ നടത്തിയ പരിശോധന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമമാണെന്നും സാക്ഷിമഹാരാജ് ആരോപിച്ചു. പോലീസുകാര്‍ വെടിയുണ്ടയിലൂടെ മറുപടി നേരിടേണ്ടി വരുമെന്നും സാക്ഷി സംഭവത്തോട് പ്രതികരിച്ചു. ഈ പരാമര്‍ശത്തില്‍ സാക്ഷിമഹാരാജിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.