ഗോവയില്‍ ബി.ജെ.പിക്കും മനോഹര്‍ പരീകറിനുമെതിരെ ആര്‍.എസ്.എസ് തലവന്‍


പനാജി: ഗോവയിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ആര്‍.എസ്.എസ് സംസ്ഥാന തലവന്‍ സുബാഷ് വെലിങ്കര്‍. പാര്‍ട്ടി വീമ്പുപറയുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീകറിന്‍െറ പേര് പരാമര്‍ശിക്കാതെയാണ് രൂക്ഷവിമര്‍ശം. അദ്ദേഹം പ്രഫഷനലായ ഭോഷ്കനാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് ഭാരതീയ ഭാഷ സുരക്ഷാ മഞ്ചിനൊപ്പം (ബി.ബി.എസ്.എം) ചേരുകയും പ്രാദേശിക ഭാഷാനയം ഉറപ്പാക്കുമെന്നും ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങള്‍ക്കുള്ള ഗ്രാന്‍റ് പിന്‍വലിക്കുമെന്നും വാഗ്ദാനം നല്‍കി. ഇത് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും നമ്മള്‍ വിഡ്ഢികളാക്കപ്പെടുകയും ചെയ്തതായി ബി.ബി.എസ്.എം പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.