പട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ആര്‍.ജെ.ഡി രംഗത്തത്തെിയതോടെ ബീഹാര്‍ സഖ്യ ഭരണത്തില്‍ കല്ലുകടി. ആര്‍.ജെ.ഡി നേതാവായ രഘുവംശ് പ്രസാദ് സിങ്ങാണ് നിതീഷ് കുമാറിനെതിരെ രംഗത്തത്തെിയത്. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ സംഖ്യത്തിന്‍െറ സ്വയം പ്രഖ്യാപിത നേതാവാകാനുള്ള നീതീഷ് കുമാറിന്‍െറ നീക്കം സ്വാര്‍ഥതയാണെന്ന് രഘുവംശ് പ്രസാദ് ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ പര്യാടനം നടത്തുന്നത് ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള കക്ഷികളോട് ആലോചിക്കാതെയാണ്. മുക്കിലും മൂലയിലും മദ്യശാലകള്‍ക്ക് അനുമതി നല്‍കിയ നീതീഷ് ഇപ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനത്തിന് അമിതോല്‍സാഹം കാട്ടുകയാണ്. ഭരണത്തിന്‍െറ പിന്‍സീറ്റിലുള്ള നിതീഷിനാണ് ക്രമസമാധാന പാലനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തമെന്നും രഘുവംശ് സിങ് പറഞ്ഞു. ഇദ്ദേഹത്തിന്‍െറ വാദത്തെ ജെ.ഡി.യു നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും നിതീഷ് കുമാര്‍ ഇതേപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.