മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനത്തിന് ഉപയോഗിച്ചത് ഇന്ത്യന്‍ സൈന്യത്തിന്‍െറ ആര്‍.ഡി.എക്സ് എന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). എന്നാല്‍, സൈനിക ആര്‍.ഡി.എക്സ് എങ്ങനെ, ആര് സംഘടിപ്പിച്ചു എന്നതിലും ബോംബ് ആരുണ്ടാക്കി, സ്ഥാപിച്ചു എന്നതിലും എന്‍.ഐ.എ കുറ്റപത്രം മൗനംപാലിക്കുന്നു. കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് ഒന്നാം പ്രതിയാക്കിയ മുന്‍ എ.ബി.വി.പി നേതാവും സന്യാസിനിയുമായ പ്രജ്ഞ സിങ് ഠാകുറിനെ കുറ്റമുക്തയാക്കി കഴിഞ്ഞ ദിവസം മുംബൈ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സുപ്രധാന വിഷയങ്ങളില്‍ എന്‍.ഐ.എ മൗനംപാലിക്കുന്നത്. സ്ഫോടനത്തിന് ആര്‍.ഡി.എക്സ് എത്തിച്ചുകൊടുത്തത് സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതാണെന്നാണ് എ.ടി.എസിന്‍െറ കണ്ടത്തെല്‍.
ദേവ്ലാലിയിലെ വാടകവീട്ടില്‍വെച്ച് സുധാകര്‍ ചതുര്‍വേദിയാണ് ബോംബുണ്ടാക്കി എല്‍.എം.എല്‍ ഫ്രീഡം ബൈക്കില്‍ സ്ഥാപിച്ചതെന്നും എ.ടി.എസ് കണ്ടത്തെിയിരുന്നു. കൂടാതെ പുരോഹിതിന്‍െറയും ചതുര്‍വേദിയുടെയും വീട്ടില്‍നിന്ന് ആര്‍.ഡി.എക്സ് കണ്ടത്തെുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരുടെ വീട്ടില്‍ എ.ടി.എസ് തന്നെയാണ് ആര്‍.ഡി.എക്സ് കൊണ്ടുവെച്ചതെന്നാണ് എന്‍.ഐ.എ ഇപ്പോള്‍ വാദിക്കുന്നത്. തെളിവുകള്‍ എ.ടി.എസ് കെട്ടിച്ചമച്ചതാണെന്നും പീഡിപ്പിച്ചും സമ്മര്‍ദം ചെലുത്തിയുമാണ് സാക്ഷിമൊഴികളെടുത്തതെന്നുമാണ് എന്‍.ഐ.എ കുറ്റപത്രം പറയുന്നത്. സ്ഫോടനത്തിനുപയോഗിച്ചത് സൈനിക ആര്‍.ഡി.എക്സ് ആണെന്ന എ.ടി.എസ് കണ്ടത്തെല്‍ ശരിവെച്ച എന്‍.ഐ.എ അതെങ്ങനെ, ആര് കൊണ്ടുവന്നു എന്നതില്‍ കൈമലര്‍ത്തുന്നതോടെ കേസ് ദുര്‍ബലമാവുകയാണ്. 2006ല്‍ കശ്മീരില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തിയ പുരോഹിത് 60 കിലോ ആര്‍.ഡി.എക്സുമായാണ് ദേവ്ലാലി സൈനിക ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചത്തെിയതെന്നാണ് എ.ടി.എസിന്‍െറ കണ്ടത്തെല്‍. കാലപ്പഴക്കം കാരണം ആര്‍.ഡി.എക്സിന്‍െറ ഉറവിടം കണ്ടത്തൊനാകുന്നില്ളെന്നാണ് എന്‍.ഐ.എ വാദം.പ്രധാന പ്രതി രാംചന്ദ്ര കല്‍സങ്കര, സന്യാസിമാരായ പ്രജ്ഞ സിങ് ഠാകുര്‍, ദയാനന്ദ് പാണ്ഡെ, പുരോഹിത്, ചതുര്‍വേദി എന്നിവരടക്കം 16 പേര്‍ക്കെതിരെയായിരുന്നു എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.