ക്ഷേത്രപ്രവേശം: ഉത്തരാഖണ്ഡില്‍ ദലിതര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഡെറാഡൂണ്‍: ക്ഷേത്രപ്രവേശത്തിനായി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ വിജയംകണ്ടതോടെ ഉത്തരാഖണ്ഡില്‍ ദലിതരും  പ്രക്ഷോഭത്തിനൊരുങ്ങുന്നു.
സംസ്ഥാനത്തെ ജോനസാര്‍-ബാബര്‍ മേഖലയിലെ 349 ക്ഷേത്രങ്ങളില്‍  നൂറ്റാണ്ടുകളായി ദലിതര്‍ക്ക് പ്രവേശമില്ല. എന്നാല്‍, ക്ഷേത്രപ്രവേശത്തിന് സ്ത്രീകള്‍ നടത്തിയ സമരം വിജയംകണ്ടതോടെ ഇതിന്‍െറ ആവേശം ഉള്‍ക്കൊണ്ട് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്ന് ദലിത് നേതാവായ ദൗലത്ത് കുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് സംഭാവനകള്‍ നല്‍കാന്‍ ദലിതര്‍ വേണം.  
ക്ഷേത്രത്തിനകത്ത് നടക്കുന്ന പുനരുദ്ധാരണ പ്രവൃത്തികള്‍ ചെയ്യാനും  ദലിതര്‍ വേണം. എന്നാല്‍,  ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ മാത്രം അനുമതിയില്ല.
ഇത് എന്തു ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. മേയ് 20ന് പോഖറി ഗ്രാമത്തിലെ സിന്ധുഗര്‍ മഹാരാജ ക്ഷേത്രത്തില്‍ പ്രവേശിക്കാനാണ് തീരുമാനം. തനിക്കൊപ്പം ബി.ജെ.പി നേതാവ് തരുണ്‍ വിജയിയും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും  ദൗലത്ത് കുമാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.