മുംബൈ: കേന്ദ്ര വിദേശകാര്യ വകുപ്പില്‍നിന്ന് ഹജ്ജ് കാര്യങ്ങള്‍ ന്യൂനപക്ഷ വകുപ്പിലേക്ക് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയിട്ടില്ളെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അത്താഉര്‍ റഹ്മാന്‍. വകുപ്പ് മാറ്റത്തിന് നിര്‍ദേശം ലഭിച്ചെങ്കിലും എപ്പോഴാണ് നടപ്പാക്കുക എന്നത് അറിയില്ളെന്നും അത്താഉര്‍ റഹ്മാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
രണ്ടു മാസം മുമ്പാണ് ഹജ്ജ് കാര്യങ്ങള്‍ ന്യൂനപക്ഷകാര്യ വകുപ്പിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.
ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ന്യൂനപക്ഷകാര്യ വകുപ്പിലേക്ക് മാറ്റുന്നതില്‍ യുക്തിയില്ളെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അംഗവുമായ ഇ.ടി മുഹമ്മദ്് ബഷീര്‍ പറഞ്ഞു. ഹജ്ജ് നടപടികള്‍ വിദേശകാര്യ വകുപ്പാണ് ചെയ്യേണ്ടത്. യുക്തിരഹിതമായ നീക്കമാണിത്. ഹജ്ജിനെ ന്യൂനപക്ഷ കാര്യമായി ചുരുക്കാനാകില്ല. ന്യൂനപക്ഷകാര്യ വകുപ്പിന്‍െറ കീഴിലാക്കുന്നതിലെ അതൃപ്തി ഹജ്ജ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതായും ഇ.ടി. മുഹമ്മദ് ബഷീര്‍ ടെലിഫോണില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.