ഡൽഹിയിൽ കോംഗോ സ്വദേശിയായ യുവാവിനെ തല്ലിക്കൊന്നു

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിൽ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികൾ തല്ലിക്കൊന്നു.  23 -കാരനായ ഒലിവയാണ് കൊല്ലപ്പെട്ടത്. ഒലിവ ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. യുവാവും പ്രദേശവാസികളും തമ്മിൽ  ചില പ്രശ്നങ്ങൾ നില നിന്നിരുന്നു.

കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ് ഒലിവയെ അക്രമിച്ചത്. തലയിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ചില പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.