ബറേലി (യു.പി): പിലിബിറ്റില്‍നിന്നുള്ള സര്‍ദാര്‍ മന്‍മോഹന്‍ സിങ് എന്ന കര്‍ഷകന്‍ വിജയ് മല്യ എന്ന മദ്യവ്യവസായിയെ കണ്ടിട്ടില്ല; കിങ്ഫിഷര്‍ എന്ന എയര്‍ലൈന്‍സിനെക്കുറിച്ച് കേട്ടിട്ടില്ല. നാലു പതിറ്റാണ്ടുമുമ്പ് പഞ്ചാബില്‍നിന്ന് യു.പിയിലേക്ക് കുടിയേറിയശേഷം സ്വന്തം ഗ്രാമം വിട്ട് പുറത്തുപോലും പോയിട്ടില്ല.എന്നാല്‍, ഈയിടെ ഞെട്ടിപ്പിക്കുന്ന ഒരറിയിപ്പ് ബാങ്കില്‍നിന്ന് മന്‍മോഹന്‍ സിങ്ങിന് ലഭിച്ചു: താന്‍ മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ഡയറക്ടര്‍ ആണ്; മാത്രമല്ല, എയര്‍ലൈന്‍സ് വരുത്തിയ കോടികളുടെ നഷ്ടം നികത്താന്‍ തന്‍െറ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.
കര്‍ഷകനായ തന്‍െറ ആയുസ്സിലെ അസംഭവ്യമായ കാര്യമെന്നുകരുതി ഇത് അവഗണിക്കാനൊരുങ്ങുമ്പോഴാണ് സംഗതി നിസ്സാരമല്ളെന്ന് മനസ്സിലായത്. മന്‍മോഹന്‍ സിങ്ങിന് ബാങ്ക് ഓഫ് ബറോഡയുടെ നന്ദഗാവോണ്‍ ശാഖയില്‍ അക്കൗണ്ടുണ്ട്, നാലുലക്ഷം രൂപ വായ്പ എടുത്തതിന്‍െറ മറ്റൊരു കാര്‍ഷികവായ്പാ അക്കൗണ്ടുമുണ്ട്. ഈ രണ്ട് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. വായ്പയിലേക്ക് 32,000 രൂപ അടച്ചയുടനെയായിരുന്നു മരവിപ്പിക്കല്‍.
മന്‍മോഹന്‍ സിങ്ങിന് വിശ്വസിക്കാനായില്ല; എങ്ങനെയാണ് തുച്ഛ വരുമാനമുള്ള താന്‍ കിങ് ഫിഷര്‍ ഡയറക്ടറായത്? ബാങ്ക് അധികൃതര്‍ പറഞ്ഞത്, കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ ഡയറക്ടര്‍ പട്ടികയില്‍ വിജയ് മല്യയുടെയും മകന്‍ സിദ്ധാര്‍ഥിന്‍െയും പേരിനൊപ്പം ഈ കര്‍ഷകന്‍െറ പേരുമുണ്ട് എന്നാണ്. കോടികള്‍ വരുന്ന വായ്പക്ക് തന്‍െറ തുച്ഛമായ തുക എന്തിനാണ് പിടിച്ചെടുത്തതെന്ന സിങ്ങിന്‍െറ ചോദ്യത്തിന് ബാങ്കിന് മറുപടിയുണ്ടായിരുന്നില്ല. കിങ്ഫിഷറിന്‍െറ വായ്പാതുക ഈടാക്കുന്നതിന്‍െറ ഭാഗമായി സിങ്ങിന്‍െറ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പിലിബിറ്റിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലേക്ക് കത്തുവന്നിരുന്നു. മുംബൈ നരിമാന്‍ പോയന്‍റിലെ ബാങ്കിന്‍െറ റീജനല്‍ ഓഫിസില്‍നിന്നാണ് കത്തയച്ചത്. എയര്‍ലൈന്‍സുമായി ബന്ധമില്ളെന്നും അക്കൗണ്ട് മരവിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മന്‍മോഹന്‍ സിങ് ഉടന്‍ ബാങ്കിന് കത്ത് നല്‍കി. അക്കൗണ്ടുകള്‍ പരിശോധിച്ചശേഷം ബാങ്ക് മാനേജര്‍, സിങ്ങിന്‍െറ അക്കൗണ്ടുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഓഫിസിലേക്ക് കത്തയച്ചു. അക്കൗണ്ട് ഓപണ്‍ ചെയ്യാന്‍ സമ്മതിച്ച് വെള്ളിയാഴ്ച മറുപടിയും ലഭിച്ചു.മന്‍മോഹന്‍ സിങ് എയര്‍ലൈന്‍സിന്‍െറ ഡയറക്ടര്‍ അല്ല എന്ന് കിങ് ഫിഷര്‍ സ്ഥാപകരായ യുനൈറ്റഡ് ബ്യൂവറീസ് ഗ്രൂപ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡയറക്ടറായി മന്‍മോഹന്‍ സിങ് കപൂര്‍ എന്നൊരു റിട്ടയേഡ് ബാങ്കറുടെ പേരുണ്ട്. അദ്ദേഹത്തിന്‍െറ പേര് തെറ്റായി വന്നതാകാം പ്രശ്നത്തിനുകാരണമെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.