മെഡിക്കല്‍, ലോ കോളജുകള്‍ക്കും റാങ്കിങ് വരുന്നു

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകള്‍ക്കും ലോ കോളജുകള്‍ക്കും അടുത്ത വര്‍ഷം മുതല്‍ റാങ്കിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ മാനവവിഭവശേഷി വികസന മന്ത്രാലയം ആലോചിക്കുന്നു. നിലവില്‍, സര്‍വകലാശാലകളും മാനേജ്മെന്‍റ്, എന്‍ജിനീയറിങ്, ഫാര്‍മസി കോളജുകളുമാണ് ദേശീയ റാങ്കിങ് സംവിധാനത്തില്‍ വരുന്നത്.

ഏപ്രില്‍ നാലിനാണ് ആദ്യത്തെ ദേശീയ റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനോടുള്ള പ്രതികരണങ്ങള്‍ വിലയിരുത്താന്‍ ഈ മാസമാദ്യം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വി.എസ്. ഒബ്റോയി പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നു. സമഗ്രമായ റാങ്കിങ് സംവിധാനത്തില്‍ മെഡിക്കല്‍ കോളജുകളെയും ലോ കോളജുകളെയും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്.

നിയമസ്ഥാപനങ്ങളുടെ റാങ്കിങ്ങിനുള്ള മാനദണ്ഡങ്ങള്‍ ഡല്‍ഹിയിലെ നാഷനല്‍ ലോ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറില്‍നിന്നും മെഡിക്കല്‍ കോളജുകളുടെ റാങ്കിങ്ങിനുള്ള മാനദണ്ഡങ്ങള്‍ എയിംസ് ഡയറക്ടറില്‍നിന്നും തേടാമെന്നും നിര്‍ദേശമുയര്‍ന്നു. മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് റാങ്കിങ് സംവിധാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.