ഹൈദരാബാദ്: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചെടുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി എം.വെങ്കയ്യ നായിഡു. എന്‍ഡി.എ സര്‍ക്കാര്‍ കള്ളപ്പണം തിരികെ പിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് ഉണ്ടാക്കിയിട്ടുള്ള പല ഉടമ്പടികളും കള്ളപ്പണം തിരികെപിടിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് വിലങ്ങായി നില്‍ക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പുവെച്ച അന്താരാഷ്ട്ര ഉടമ്പടികളില്‍ പലതിലും പണം വീണ്ടെടുക്കാനുള്ള നീക്കങ്ങളെ തടയുന്ന നിബന്ധനകളുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് കള്ളപ്പണം വീണ്ടെടുക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള പണം വീണ്ടെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച വിഷയം ഉന്നയിക്കുകയും കള്ളപ്പണം തിരിച്ചെടുക്കാനുള്ള നിയമം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ ഉതിനായി പരമാവധി ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.